ഇന്ത്യന്‍ എംബസിയില്‍ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിച്ചു.

  • 26/01/2021


കുവൈത്ത് സിറ്റി : ഭാരതത്തിന്‍റെ എഴുപത്തിരണ്ടാമത്  റിപ്പബ്ലിക് ദിനം കുവൈത്ത്  ഇന്ത്യന്‍ എംബസ്സി വിപുലമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്  മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം ദേശീയ പതാക ഉയർത്തി പരിപാടികൾക്ക്‌ തുടക്കം കുറിച്ചു. എംബസി ഹാളില്‍  പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാഷ്ട്രപതിയുടെ സന്ദശം അംബാസിഡര്‍ വായിച്ചു.ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന മൗലികാവകാശങ്ങള്‍ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞ സന്ദേശത്തില്‍  ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന പ്രസക്ത ഭാഗങ്ങള്‍ ഓര്‍മപെടുത്തുകയുണ്ടായി.

ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഇ​ന്ത്യ​ൻ പൊ​തു​സ​മൂ​ഹ​ത്തെ പങ്കെ​ടു​പ്പി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ ഉ​ണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ആഘോഷം ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലും ആയിരങ്ങളാണ് തല്‍സമയം പരിപാടികള്‍ കണ്ടത്. ആഘോഷത്തോട് അനുബന്ധിച്ച് വൈ​കീ​ട്ട്​ ആ​റി​ന്​ ഇ​ന്ത്യ​ൻ സം​ഗീ​ത​പ​രി​പാ​ടി​യും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ തല്‍സമയ സംപ്രേഷണം ഫേ​സ്​​ബു​ക്ക്​ പേ​ജിലും  യൂ​ട്യൂ​ബ്​ ചാ​ന​ലി​ലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News