കുവൈറ്റില്‍ രോഗിയെ പീഡിപ്പിച്ച കേസ്: ഡോക്ടറെ കുറ്റവിമുക്തനാക്കി

  • 26/01/2021



കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ക്ലിനിക്കിലെത്തിയ രോഗിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി. നേരത്തെ കീഴ്കോടതി  അഞ്ച് വര്‍ഷത്തേക്ക് പ്ലാസ്റ്റിക് സര്‍ജന് ശിക്ഷ വിധിച്ചിരുന്നു. എന്നാലിത് അപ്പീല്‍ കോടതി തള്ളുകയായിരുന്നു. താന്‍ നിരപരാധിയെന്ന് ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ  ക്ലിനിക്കില്‍ സ്ഥാപിച്ച് ക്യാമറകളും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കിയത്.

Related News