പ്രതിദിനം 300 വർക്ക് പെർമിറ്റുകൾ റദ്ദാകുന്നു; കുവൈത്തിൽ പ്രവാസം അവസാനിപ്പിക്കുന്നത് നിരവധി പേർ.

  • 26/01/2021



കുവൈറ്റ് സിറ്റി : ഔദ്യോഗിക കണക്കുകൾ പ്രകാരം ദിനംപ്രതി 300 വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നുണ്ടെന്നും , പ്രവാസികൾ രാജ്യം വിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ .ഇതുപ്രകാരം ഓരോ മണിക്കൂറിലും 12  വീതം പ്രവാസികളാണ് കുവൈറ്റ് വിടുന്നത് .

പബ്ലിക് അതോറിറ്റി ഓഫ്  മാൻ പവർ ജനുവരി 12  മുതൽ 24  വരെ  പുറത്തു വിട്ട കണക്കുകളിൽ  13 ദിവസത്തിനിടയിൽ  3527  വർക്ക് പെർമിറ്റുകൾ റദ്ദാവുകയും 1859 പേരുടെ പെർമിറ്റ് റദ്ദാക്കൽ അന്തിമമായിരുന്നതിനാൽ  അവർ സ്വന്തം  രാജ്യത്തേക്ക്  മടങ്ങേണ്ടവരാണെന്നും കാണുന്നു . മരണം സംഭവിച്ചതിനാൽ പെർമിറ്റ്  റദ്ദാക്കപ്പെട്ട പ്രവാസികളുടെ കണക്ക് 230 ആണ് .രാജ്യത്തിന്റ പുറത്തു പോയതിനാൽ റസിഡൻസ് ഐ ഡി റദ്ദായവരുടെ എണ്ണം 1538 ആണ് . അതേ സമയം 39913 വർക്ക് പെർമിറ്റുകൾ പുതുക്കിയതായാണ് കണക്കുകൾ .

Related News