സ്പോൺസർഷിപ്പ് മാറ്റം ഓണ്‍ലൈന്‍ വഴി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 26/01/2021

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ക്ക്  സ്പോൺസർഷിപ്പ് മാറ്റം ഓണ്‍ലൈന്‍ വഴി ആരംഭിക്കുമെന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 26 മുതലായിരിക്കും പുതിയ സൌകര്യം ലഭ്യമാവുക.ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ-സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തെ മിക്ക സേവനങ്ങളും ഡിജിറ്റൈലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 

പുതിയ നിര്‍ദ്ദേശത്തോടെ തൊഴില്‍ മാറ്റത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുവാന്‍ സാധിക്കും.  കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ലഭ്യമാകാവുന്ന തരത്തിൽ സേവനം ലഭ്യമാണ്.  റെസിഡൻസി സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴി ആക്കുന്നതിന്റെ  ഭാഗമായാണ്  പുതിയ സർവീസ് ആരംഭിച്ചത് . www.moi.gov.kw എന്ന വെബ്‌സൈറ്റിൽ ഹോംപേജിlല്‍ സന്ദര്‍ശിച്ചാല്‍ പുതിയ സേവനം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു, 

Related News