വിദേശങ്ങളില്‍ കഴിയുന്ന തൊഴില്‍ കരാര്‍ റദ്ദാക്കിയ ജീവനക്കാരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പാം

  • 26/01/2021

കുവൈത്ത് സിറ്റി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് എത്തുവാന്‍ സാധിക്കാതെ തൊഴില്‍  കരാര്‍  റദ്ദാക്കിയ  തൊഴിലാളികള്‍ക്ക് അവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്ന് പാം പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അസീൽ അല്‍ മസ്യാദ് അറിയിച്ചു.ഇതനുസരിച്ച്   പ്രത്യേക പവർ ഓഫ് അറ്റോർണി വഴി ജീവനക്കാര്‍ക്ക് അവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുവാന്‍ സാധിക്കും . 

പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ സര്‍വീസ് അവകാശങ്ങള്‍ക്കായി നിയമപരമായി  തൊഴിൽ കേസ് ഫയൽ ചെയ്യാമെന്ന് അൽ മസാദ് പറഞ്ഞു. വിവിധ കാരണങ്ങളാല്‍  രാജ്യത്ത് എത്തുവാന്‍ സാധിക്കാതിരുന്ന  വിദേശി  തൊഴിലാളികള്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമാകും. വർക്ക് പെർമിറ്റ് പുതുക്കാത്തത് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധപ്പെട്ട കാര്യമാണെന്നും  റെസിഡന്‍സ്  നിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന നിയമപരമായ ചട്ടങ്ങൾ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അസീൽ അല്‍  മസ്യാദ് വ്യക്തമാക്കി. 

Related News