ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷ പരിപാടി; വീഡിയോ കാണാം.

  • 26/01/2021



ഭാരതത്തിന്‍റെ എഴുപത്തിരണ്ടാമത്  റിപ്പബ്ലിക് ദിനം കുവൈത്ത്  ഇന്ത്യന്‍ എംബസ്സി വിപുലമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്  മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം ദേശീയ പതാക ഉയർത്തി പരിപാടികൾക്ക്‌ തുടക്കം കുറിച്ചു. എംബസി ഹാളില്‍  പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാഷ്ട്രപതിയുടെ സന്ദശം അംബാസിഡര്‍ വായിച്ചു. ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഇ​ന്ത്യ​ൻ പൊ​തു​സ​മൂ​ഹ​ത്തെ പങ്കെ​ടു​പ്പി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ ഉ​ണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ആഘോഷം ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. 

Related News