കുവൈത്തിൽ 505 പേർക്കുകൂടി കോവിഡ് , 537 പേർക്ക് രോഗമുക്തി.

  • 26/01/2021

   
  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 505 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 162282  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 537  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3  മരണങ്ങൾ റിപ്പോർട്ട് ചെയ്തു . 8426 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  6022 പേര് ചികിത്സയിലും, 49  തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News