കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ പി‌സി‌ആർ‌ ടെസ്റ്റിന് 30 ദിനാർ.

  • 26/01/2021


കുവൈറ്റ് സിറ്റി : സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പി‌സി‌ആർ പരിശോധനയുടെ നിരക്ക്  30 ദിനാറായി ഏകീകരിക്കാൻ  ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.  പിസിആർ പരിശോധനയുടെ ചെലവ് 30 കെഡി കവിയാൻ പാടില്ലെന്ന് ആരോഗ്യ ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ സ്വകാര്യമേഖലയിലെ ആശുപത്രികൾക്കും ലാബുകൾക്കും  സർക്കുലർ നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വകാര്യമേഖലയിലെ ലബോറട്ടറികൾക്ക് ഇനി മുതൽ പുതിയ നിരക്കിൽ PCR ടെസ്റ്റ് നടത്താൻ കഴിയും. 

Related News