പാകിസ്ഥാൻ വൈദ്യ സംഘത്തെ നിയമിച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 27/01/2021



കുവൈത്തിലെ കോവിഡ് 19 പകർച്ചവ്യാധിയെ ചെറുക്കാൻ കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെത്തിയ നിരവധി പാകിസ്ഥാൻ ഉദ്യോഗസ്ഥരെ നിയമിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ 208 പേരെ ഡോക്ടർമാർ, നഴ്സുമാർ,  സാങ്കേതിക വിദഗ്ധർ എന്നീ നിലകളിൽ നിയമിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ട് . കഴിഞ്ഞ ഒക്ടോബർ 22 ന്‌ കുവൈറ്റിലെത്തിയ ആദ്യ വൈദ്യസംഘത്തിലെ  അംഗങ്ങളാണിവർ. സംഘത്തിൽ 15 ഡോക്ടർമാർ, 41 സാങ്കേതിക വിദഗ്ധർ, 152 നഴ്സുമാർ എന്നിവർ ഉൾപ്പെടുന്നു. ഡിസംബറിൽ കുവൈറ്റിലെത്തിയ രണ്ടാംഘട്ട വൈദ്യ സംഘത്തെ നിയമിക്കുന്ന നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. പുതിയ സംഘത്തിൽ 196 ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ അടങ്ങിയിട്ടുണ്ട്. അതേസമയം കോവിഡ് 19 വാക്സിനേഷനും ആയി ബന്ധപ്പെട്ട സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകാൻ ആരോഗ്യമന്ത്രാലയം ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ  ഹെൽപ് ഡസ്ക്കുകൾ സജ്ജീകരിക്കുന്നുണ്ട്.

Related News