വിദേശത്ത് കുടുങ്ങിയ അധ്യാപകരെ അയോഗ്യരാക്കുന്നത് ഉചിതമല്ല; സിവിൽ സർവീസ് കമ്മീഷൻ.

  • 27/01/2021


കുവൈറ്റ് സിറ്റി :  വിദേശത്ത് കുടുങ്ങി കിടക്കുന്നവരും റെസിഡൻസി കാലഹരണപ്പെട്ടവരുമായ 372  അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ നടപടിയെടുക്കുന്നത് ഉചിതമല്ല എന്ന് സിവിൽ സർവീസ് കമ്മീഷൻ (സി എസ് സി) വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. മാത്രമല്ല ഇക്കാര്യത്തിൽ മന്ത്രാലയം സ്വീകരിക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്വം വഹിക്കാൻ തങ്ങൾക്ക് ആവില്ലെന്നും അവർ വിശദീകരിച്ചു . 

 കുവൈത്ത് ഇതര അധ്യാപകരുമായുള്ള രണ്ടാമത്തെ കരാറിന്റെ  നിയമപരമായി നിർദ്ദേശിച്ചിട്ടുള്ള മുന്നറിയിപ്പ് കാലയളവ് കണക്കിലെടുത്ത് കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെന്ന് മന്ത്രാലയത്തിന് അയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്.എങ്കിലും  ഈ വിഷയത്തിൽ  അന്തിമതീരുമാനം കരാർ കാലയളവിലെ നിബന്ധനകൾ പ്രകാരം  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിവേചനാധികാരത്തിന് കീഴിൽ വരുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരും, റെസിഡൻസി കാലഹരണപ്പെട്ടവരുമായ 372 അധ്യാപകരുടെ കരാറുകൾ പുതുക്കേണ്ടതില്ലെന്നും അവരുടെ സേവനം നിർത്തലാക്കുന്നുവെന്നുമുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തെ കുറിചുള്ള അഭിപ്രായം ഡിസംബർ 31 നാണ് മന്ത്രാലയം കമ്മീഷനോട് ആരാഞ്ഞത്.

Related News