24 മണിക്കൂറിനുള്ളിൽ പുതിയ സിവിൽ ഐഡികൾ നൽകാനൊരുങ്ങി PACI.

  • 27/01/2021


കുവൈറ്റ് സിറ്റി : 24 മണിക്കൂറിനുള്ളിൽ പുതിയ സിവിൽ ഐഡികൾ നൽകാനൊരുങ്ങി PACI,  അഞ്ച് വിഭാഗങ്ങൾക്കായി 24 മണിക്കൂറിനുള്ളിൽ പുതിയ സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നത് ത്വരിതപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതായി  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) . 

കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ ഉൾക്കൊണ്ടുതന്നെ ജോലിയുടെ വേഗത ത്വരിതപ്പെടുത്തുന്നതിന് അതോറിറ്റി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും PACI വ്യക്തമാക്കി. സ്വദേശികൾ , ഗൾഫ് തൊഴിലാളികൾ, വീട്ടുജോലിക്കാർ (ആർട്ടിക്കിൾ 20), സർക്കാർ മേഖലയിലെ പ്രവാസികൾ (ആർട്ടിക്കിൾ 17), 5 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് 24 മണിക്കൂറിനുള്ളിൽ സിവിൽ ഐഡി നൽകാനുള്ള അതോറിറ്റിയിലെ ബന്ധപ്പെട്ട മേഖലകൾക്ക്  അസിസ്റ്റന്റ് ജനറൽ ഡയറക്ടർ  നിർദ്ദേശങ്ങൾ നൽകി.

Related News