ബാര്‍ബര്‍ ഷോപ്പുകള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സാനിറ്ററി ടൗവ്വലുകള്‍ മാത്രമേ ഉപയോഗിക്കാവൂ; കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് മുനിസിപ്പാലിറ്റി

  • 27/01/2021



കുവൈറ്റ് സിറ്റി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി കുവൈറ്റ് മുനിസിപ്പാലിറ്റി. എല്ലാ ബാര്‍ബര്‍ ഷോപ്പുകളില്‍ ഒറ്റ തവണ ഉപയോഗിക്കുന്ന സാനിറ്ററി ടൗവ്വലുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇല്ലെങ്കില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍  കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധന നടത്തിയിരുന്നു. പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിന് ഏഴ് സ്ഥാപനങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കി.

Related News