വ്യക്തിവൈരാഗ്യം; കുവൈറ്റ് സ്വദേശിയുടെ വിരല്‍ അറുത്തെടുത്തു

  • 27/01/2021



കുവൈത്ത് സിറ്റി: വ്യക്തി വൈരാഗ്യം മൂത്ത്, കുവൈത്ത് സ്വദേശിയുടെ വിരല്‍ വെട്ടിയെടുത്ത കേസില്‍ നാല് പേര്‍ പിടിയില്‍. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ കുവൈറ്റ് സ്വദേശികളും ഒരാള്‍ ബിദൂനും  ആണ്. അല്‍-അന്‍ബ ഡെയ്‌ലി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രശസ്തമായ പാര്‍ക്കിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു സംഭവം. സ്ഥിരമായി വികലാംഗന്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവിനെ ഇവര്‍ ആക്രമിച്ചത്. തുടക്കത്തില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കത്തിയെടുത്ത് യുവാവിന്റെ വിരല്‍ മുറിക്കുകയുമായിരുന്നു.

കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളൊരാളായ ബിദൂന്‍ യുവാവിന് കെട്ടിടത്തിന്റെ ഗോവണിയില്‍ വീണ് പരിക്കേറ്റു. നാല് പ്രതികളും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് അയച്ചു. കേസ് ഫയലുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇരയെ മര്‍ദ്ദിച്ചതായും വിരല്‍ മുറിച്ചതായും പറയുന്നുണ്ട്.

Related News