കള്ളപ്പണം വെളുപ്പിക്കല്‍; കുവൈറ്റ് സ്വദേശിക്കും പ്രവാസിക്കും തടവ് ശിക്ഷ

  • 27/01/2021



കുവൈത്ത് സിറ്റി: അല്‍ ഖൈറാന്‍ പ്രദേശത്ത് വ്യാജ ചാലറ്റുകള്‍ വില്‍പ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ക്ക് കോടതി തടവിന് വിധിച്ചു. കുവൈത്ത് സ്വദേശിയായ ബിസിനസുകാരന് 2 വര്‍ഷവും ഇറാഖ് സ്വദേശിക്ക് 7 വര്‍ഷം തടവും 128 ദശലക്ഷം KD പിഴയും ചുമത്തി. ഇരകള്‍ക്ക്  5001 ദിനാര്‍ സിവില്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ കോടതിയുടേതാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കാനെന്ന പേരിലായിരുന്നു വ്യാജ ചാലറ്റുകള്‍ വില്‍പ്പന നടത്തിയത്. ഇരുവരും ചേര്‍ന്ന് 64 ദശലക്ഷം ദിനാര്‍ കള്ളപ്പണം വെളുപ്പിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

Related News