കുവൈറ്റിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ ഉടനടി അധിക പിഴ ചുമത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സ്വദേശികൾ

  • 18/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വ്യാപനത്തിന് ഇടവരുത്തുന്ന തരത്തിൽ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് മാസ്ക് ധരിക്കാത്തവർക്കെതിരെ ഉടനടി അധിക പിഴ ചുമത്തണമെന്ന ഉന്നത മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് സ്വദേശികള്‍ തന്നെയാണ്  രംഗത്തെത്തിയത്. മാസ്‌ക് ധരിക്കാതെ കൊവിഡ് വ്യാപനത്തിനിടയാക്കുന്നവരിൽ നിന്ന് പരമാവധി 5000 കെ.ഡി വരെ പിഴ ചുമത്താനോ മൂന്ന് മാസത്തേക്ക് തടവു ശിക്ഷയ്ക്ക് വിധിക്കനോ ആണ് ഉന്നത മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നത്. ഈ തീരുമാനത്തിൽ നിന്ന് പിൻമാറി  പിഴത്തുക 50 കെ.ഡിക്കും 100 കെ.ഡിക്കും ഇടയിലായി ചുരുക്കണമെന്നാണ് സ്വദേശിക്കൾ ആവശ്യപ്പെടുന്നത്. പ്രായോഗികമായ തീരുമാനങ്ങളെ പുറപ്പെടുവിക്കാവൂ എന്നും അവര്‍ ആവശ്യപ്പെടുന്നു. കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും, മാസ്ക് ധരിക്കാത്തവർക്കെതിരെയും അടിയന്തര പിഴ ചുമത്താൻ മന്ത്രിസഭ നേരത്തെ കരട് നിയമം സമർപ്പിച്ചിരുന്നു.  

കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 50 മുതൽ 100 ദിനാർ വരെ അടിയന്തര പിഴ ഈടാക്കുമെന്ന് കൊവിഡ് പ്രതിരോധ  ആരോ​​ഗ്യ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു, കൂടാതെ  തത്സമയം പിഴ ഈടാക്കാൻ  പരിശോധന സംഘത്തിന്​ അധികാരം നൽകിയിരുന്നു,  രാജ്യത്ത് വൈറസ് വ്യാപനവും മരണനിരക്കും വര്‍ധിച്ച പശ്ചാത്തലത്തിലാണ്​ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്​. 

Related News