ബിസിനസ് ഓഫർ നൽകി കുവൈറ്റി യുവതിയെ വഞ്ചിച്ചതായി പരാതി

  • 18/10/2020

കുവൈറ്റ് സിറ്റി: ബിസിനസ് ഓഫർ നൽകി കുവൈറ്റി യുവതിയെ വഞ്ചിച്ചതായി പരാതി.   ബിസിനസ് പങ്കാളിയാക്കമെന്ന് ഒരാൾ വാ​ഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട  യുവതി  അദൈലിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.  ഇറ്റാലിയൻ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒരു കമ്പനി നടത്തുന്ന  ബിസിനസിൽ പങ്കാളിയാകാൻ 21,000 ദിനാർ ഒരാൾക്ക് നൽകുകയും തുടർന്ന് ഇയാൾ യുവതിയെ വഞ്ചിച്ചതായും പരാതിയിൽ പറയുന്നു. 

പണം നിക്ഷേപിച്ച ശേഷം ലാഭം കിട്ടാൻ യുവതി കുറച്ച് സമയം കാത്തിരുന്നുവെങ്കിലും ഒന്നും ലഭിച്ചില്ല.  ബിസിനിസിലെ പങ്കാളി യുവതിയ്ക്ക് 3.000 ദിനാർ മാത്രം മടക്കി നൽകുകയും,  പിന്നീട് അ​ദ്ദേഹത്തെ വിളിച്ചപ്പോൾ ഇയാൾ കൃത്യമായ മറുപടിയ നൽകിയില്ലെന്നും യുവതി പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.  ബാക്കി തുക അയാൾ നൽകുമെന്ന് ഉറപ്പുനൽകിയതായി യുവതി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  വഞ്ചന നടത്തിയയാൾക്കെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Related News