കിന്റർഗാർഡനുകളിൽ വിശുദ്ധ ഖുർആൻ പഠിപ്പിക്കാനുള്ള നിർദ്ദേശത്തിന് പാർലമെന്റ് അം​ഗീകാരം

  • 18/10/2020

കുവൈറ്റ് സിറ്റി; കുവൈറ്റിലെ  കിന്റർഗാർഡനുകളിൽ വിശുദ്ധ ഖുർആൻ പഠിപ്പിക്കാനുള്ള നിർദ്ദേശത്തിന് പാർലമെന്റും ​ഗവൺമെന്റും അംഗീകാരം നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് ഇസ്ലാമിക പ്രമാണങ്ങൾ പാലിക്കാൻ സഹായിക്കുമെന്ന്  എംപി മുഹമ്മദ് ഹൈഫ് വ്യക്തമാക്കി.

കുട്ടികളെ വളർത്തുന്നതിനുള്ള പ്രാഥമിക വിദ്യാഭ്യാസ ഘട്ടങ്ങളിലൊന്നാണ് കിന്റർഗാർട്ടൻ. ചെറുപ്പത്തിൽത്തന്നെ യഥാർത്ഥ ഇസ്‌ലാമിക മൂല്യങ്ങളോടും അറിവുകളോടും ചേർന്നുനിൽക്കുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിന്, വിശുദ്ധ ഖുർആൻ  കിന്റർഗാർട്ടനുകളുടെ പാഠ്യപദ്ധതിയിൽ അവതരിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ ഖുർആൻ പാരായണം ചെയ്യുന്നതും മനപ്പാഠമാക്കുന്നതും  കുട്ടികളുടെ  കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ നടപടി ഇസ്ലാമിക വിദ്യാഭ്യാസ അധ്യാപകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കിന്റർഗാർഡൻ പഠനങ്ങളെ വൈവിധ്യവത്കരിക്കുമെന്നും എംപി കൂട്ടിച്ചേർത്തു .

Related News