"വിവാഹ ചടങ്ങുകൾ നടത്താം"; പുതിയ മാർ​ഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്

  • 18/10/2020

 ദുബായ്;  കൊവിഡ് നിയന്ത്രണ വിധേയമായ  പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. ഈ മാസം 22 മുതൽ ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അധികൃതർ അനുവാദം നൽകി. 
പരമാവധി 200 പേരെയാണ് ഒരു ഹാളിൽ അനുവദിക്കുക. ടെന്റുകളിലും വീടുകളിലും 30 പേരെയും. രണ്ട് പേർ തമ്മിൽ നാല് മീറ്റർ ദൂരത്തിൽ സാമൂഹിക അകലം പാലിക്കണമെന്നത് നിർബന്ധമാണെന്നും മുന്നറിയിപ്പ് നൽകി. 

നാല് മണിക്കൂറിൽ കൂടുതൽ ഒരു പരിപാടി ദീർഘിപ്പിക്കാൻ പാടില്ല. വയോധികരും മറ്റു സ്ഥിര അസുഖങ്ങളുള്ളവരും പരിപാടികളിൽ പങ്കെടുക്കാനും പാടില്ല. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച മാർ​ഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Related News