തൃശ്ശൂർ അസോസ്സിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) വാർഷിക പൊതുയോഗം.

  • 07/02/2021


തൃശ്ശൂർ അസോസ്സിയേഷൻ ഓഫ് കുവൈറ്റിന്റെ(ട്രാസ്ക്) വാർഷിക പൊതുയോഗം 29/01/ 2021 വെള്ളിയാഴ്ച 4 മണിക്കു നടന്നു. ട്രാസ്ക് പ്രസിഡന്റ് ശ്രീ. ബാബു പാറയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീമതി. പ്രതിഭ ഷിബു സ്വാഗതം പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ അസാധാരണമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കേണ്ടിവന്ന വർഷത്തിലൂടെയാണ് സംഘടന കടന്നുപോയതെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അസോസ്സിയേഷൻ,  അംഗങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുവാനും, സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെയ്ക്കുവാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, അതിനു വേണ്ടി കൂടെ നിന്ന എല്ലാവരോടുമുളള നന്ദി അറിയിച്ചു. യോഗത്തിൽ 2020 വർഷത്തെ വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്രീമതി പ്രതിഭ ഷിബു, വനിതാവേദി റിപ്പോര്‍ട്ട് ശ്രീമതി. സീമ ജിജു, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ശ്രീ ഐപ്പു ലോനച്ചൻ എന്നിവർ അവതരിപ്പിച്ച് അംഗീകാരം നേടി. വനിതാവേദി ജന. കൺവീനര്‍ ശ്രീമതി. സിൽജ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീ. സിജോ സണ്ണി, സോഷ്യൽ വെല്‍ഫെയര്‍ കണ്‍വീനര്‍ ശ്രീ. മുകേഷ് കാരയില്‍, ആര്‍ട്സ് ജോയിന്റ് കൺവീനർ ശ്രീ. പ്രേമന്‍ നരിയംപുള്ളി, സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീ. ത്രിതീഷ് കുമാർ, മീഡിയ കണ്‍വീനര്‍ ശ്രീ. വിനീഷ് വില്‍സണ്‍ എന്നിവർ ആശംസകള്‍ പറയുകയും, 2020 പ്രവർത്തന വർഷത്തെ സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ശ്രീ ജോയ് ചിറ്റിലപ്പിള്ളി പ്രസിഡന്റായും, ശ്രീ. ത്രിതീഷ്  കുമാർ ജനറൽ സെക്രട്ടറിയായും, ശ്രീ ആന്റണി നീലങ്കാവിൽ ട്രഷററുമായി തിരഞ്ഞെടുത്തു. കൂടാതെ ശ്രീ സ്റ്റീഫൻ ദേവസ്സിയെ വൈസ്പ്രസിഡന്റായും, ശ്രീ പൗലോസ് വി.ഡി., ശ്രീ പ്രവീൺ, ശ്രീ അലി ഹംസ എന്നിവരെ ജോ .സെക്രട്ടറിമാരായും ശ്രീമതി ധന്യ മുകേഷിനെ വനിതാ വേദി ജനറൽ കൺവീനറായും ശ്രീമതി സിന്ധു പോൾസനെ സെക്രടറിയായും ഡിജിത ശ്രീജിത്തിനെ ജോ . സെക്രട്ടറിയായും തിരഞ്ഞെടുത്തു. ട്രഷറർ ഐപ്പ് ലോനച്ചൻ നന്ദി പറഞ്ഞു

Related News