കുവൈറ്റിൽ നിര്‍ത്തിവച്ച മത്സ്യ വില്‍പ്പനയ്ക്കുള്ള പൊതുലേലം പുനരാരംഭിക്കുന്നു

  • 19/10/2020

കുവൈറ്റ് സിറ്റി; കൊവിഡ് വ്യാപനം മൂലം  നിര്‍ത്തിവച്ച മത്സ്യ വില്‍പ്പനയ്ക്കുള്ള പൊതുലേലം ശനിയാഴ്ച ഉച്ച മുതല്‍ ആരംഭിക്കുന്നു. ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ ലേലവും അടക്കം പതിവ് രീതിയില്‍ തന്നെ നടക്കുമെന്ന്  വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.  ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ ലേലം രാവിലെയും പ്രാദേശിക മത്സ്യങ്ങളുടെ വില്‍പ ഉച്ചയ്ക്ക് ശേഷവും നടക്കുക. 
ലേലത്തിന് എത്തുന്ന  എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ലേലം നടക്കുകയെന്നും  കുവൈറ്റ് ഫിഷര്‍മെന്‍ യൂണിയന്‍ തലവന്‍ സഹീര്‍ അല്‍ സോയാന്‍ പറഞ്ഞു. 

ഷർഖിലെയും ഫഹാഹീലിലെയും മത്സ്യ മാർക്കറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് കുവൈത്ത് ഫിഷർമെൻസ് യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടിടങ്ങളിലും മത്സ്യവിപണനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാർക്കറ്റ് സജീവമല്ല എന്നതിനാൽ മത്സ്യവില വർധിച്ചതായി പരാതി ഉയർന്നിട്ടുണ്ടെന്നും യൂണിയൻ അന്ന് വ്യക്തമാക്കിയിരുന്നു. 
മത്സ്യവിപണനം ഇല്ലാത്തത് കച്ചവടക്കാരെ പ്രയാസത്തിലാക്കി എന്നതിന് പുറമെ ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കയാണ്. ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് മാർക്കറ്റ് തുറക്കാൻ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കണമെന്നും. ഷർഖിൽ 160 സ്റ്റാളുകളും ഫഹാഹീ‍ലിൽ 45 സ്റ്റാളുകളും അടഞ്ഞുകിടക്കുകയാണെന്നും യൂണിയൻ നേരത്തെ അറിയിച്ചിരുന്നത്

Related News