കുവൈത്തിൽ കോവിഡ് രോഗികളുടെ വർദ്ധന; രണ്ട് തീവ്രപരിചരണ വാർഡുകൾകൂടി തുറന്നു.

  • 11/02/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  കൊറോണ വൈറസ് അണുബാധയുടെ തോതിൽ അഭൂതപൂർവമായ വർധനയും തീവ്രപരിചരണത്തിലെ ഉയർന്ന തോതിലുള്ള നിരക്കുംമൂലം കോവിഡ് 19 രോഗികൾക്കായി രണ്ട് തീവ്രപരിചരണ വാർഡുകൾകൂടി  തുറന്നതായി  ജാബർ അൽ അഹ്മദ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. നാദർ അൽ അവാദി പത്രക്കുറിപ്പിൽ അറിയിച്ചു.  

കഴിഞ്ഞ മാസം ദിവസേന 10 മുതൽ 15 വരെ രോഗികളെ തീവ്രപരിചരണത്തിൽ പ്രവേശിപ്പിച്ചപ്പോൾ ഈമാസം  രോഗികളുടെ എണ്ണം ഇരട്ടിയായി, ഈ മാസം  പ്രതിദിനം 30 ഓളം രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ സ്വീകരിക്കാൻ തുടങ്ങി,  തിരക്ക് നിയന്ത്രിക്കാനാണ് പുതുതായി രണ്ട് യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചത്.  ആശുപത്രി പരിചരണ രോഗികളിൽ 90 ശതമാനവും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണെന്നും അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അൽ അവാദി സൂചിപ്പിച്ചു.

കൊറോണ വൈറസ് അണുബാധ നിരക്ക് ഇരട്ടിയാക്കുന്നതും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മറ്റൊരു വൈറൽ തരംഗത്തിലേക്കാണ്  വിരൽ ചൂണ്ടുന്നതെന്ന് ജാബർ ഹോസ്പിറ്റലിലെ അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അബ്ദുൾ റഹ്മാൻ അൽ റിഫായി വിശദീകരിച്ചു. രാജ്യത്തെ പൊതുജങ്ങങ്ങൾ കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം  ആന്റി കൊറോണ വൈറസ് വാക്സിനുകൾ എടുക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. 

Related News