കോവിഡ് പ്രതിസന്ധി; സ്വദേശികളുടേയും വിദേശികളുടേയും ഉപഭോക്തൃ ചെലവില്‍ 17 ശതമാനം കുറവെന്ന് സാമ്പത്തിക സര്‍വേ

  • 11/02/2021

കുവൈത്ത് സിറ്റി: കോവിഡെന്ന മഹാമാരി രാജ്യത്ത് പിടിമുറുക്കിയിരിക്കെ സ്വദേശികളുടേയും വിദേശികളുടേയും കഴിഞ്ഞ വര്‍ഷത്തെ ഉപഭോക്തൃ ചെലവ് 17 ശതമാനം  കുറഞ്ഞ് 19.3 ബില്യൺ ദിനാറിലെത്തിയതായി സാമ്പത്തിക സര്‍വേ വെളിപ്പെടുത്തി . 2019 ൽ 23.3 ബില്യൺ ഡോളറായിരുന്നു. ലോകത്തെ പിടിച്ചുലച്ച വൈറസ് ഇതുവരെയുള്ള ജീവിത രീതി തന്നെയാണ് മാറ്റിമറിച്ചിരിക്കുന്നതെന്നതാണ് പുതിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി  കനത്ത  അനിശ്ചിതത്വത്തിന്റെ  കാർമേഘമായിരുന്നു. വീടിന് പുറത്തിറങ്ങുന്നതിന് വരെ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതും ലോക്ഡൌണും കര്‍ഫ്യൂവും ബിസിനസുകൾ കുറയാനും ഉപഭോക്തൃ ചെലവ് കുറയാൻ കാരണം.  അതോടപ്പം കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ യാത്ര നിരോധനങ്ങളും നിയന്ത്രണങ്ങളും മൂലം  പൗരന്മാരുടെ വിദേശയാത്ര  മുടങ്ങിയതും ഉപഭോക്തൃ ചെലവ് കുറക്കാന്‍ കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. 

സെൻ‌ട്രൽ ബാങ്ക് ഓഫ് കുവൈത്തിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ പൗരന്മാരുടെയും പ്രവാസികളുടെയും ചെലവ് ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലാണ്. 3.2 ബില്യൺ ഡോളറായിരുന്നു രണ്ടാം പാദത്തിലെ ഉപഭോക്തൃ ചെലവ്  രാജ്യത്ത് കർഫ്യൂ അവസാനിക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്നും   2020 മൂന്നാം പാദത്തിൽ ചെലവ് വർദ്ധിച്ച്  5.4 ബില്ല്യൺ ദിനാറില്‍ എത്തി. നാലാം പാദത്തിൽ ചെറിയ വര്‍ദ്ധനയോടെ 5.6 ബില്ല്യൺ ദിനാര്‍ ആയി ഉയര്‍ന്നു. 

കഴിഞ്ഞ വർഷം നടത്തിയ ഡിജിറ്റല്‍  ഇടപാടുകളുടെ മൂല്യം ഏകദേശം 9.17 ബില്യൺ ഡോളറായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ മേഖലയിലും 15 ശതമാനം ഇടവ് സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതോടപ്പം രാജ്യത്തിലെ  പ്രവാസി നിക്ഷേപത്തിന്റെ അളവിലും  ഗണ്യമായ കുറവുണ്ടായതായി സെൻട്രൽ ബാങ്ക് കണക്കുകൾ വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം രാജ്യത്തെ വിദേശികള്‍ ഏകദേശം 560 ദശലക്ഷം ഡോളറാണ് പിന്‍വലിച്ചത്. കോവിഡ് പ്രതിസന്ധിയും ആഭ്യന്തര പലിശനിരക്കിന്റെ ഇടിവുമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 

Related News