കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; കുവൈത്തിൽ മത്സ്യ ലേലം നിർത്തി.

  • 11/02/2021


കുവൈറ്റ്: കോവിഡ് -19 ന്റെ വ്യാപനത്തിനെതിരായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മത്സ്യ മാർക്കറ്റുകളിലെ ലേലം നിർത്തി വെണ്ടർമാർക്കും സൂപ്പർമാർക്കറ്റുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ക്വാട്ട വഴി മത്സ്യം വിൽക്കാൻ ആരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റിയും തീരുമാനിച്ചു.

കുവൈറ്റ് ഫിഷർമെൻ യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ ലേലം റദ്ദാക്കിയതിനെക്കുറിച്ച് വാണിജ്യ മന്ത്രാലയം യൂണിയൻ ബോർഡുമായി കൂടിക്കാഴ്ച നടത്തിയെന്നും വെണ്ടർമാർക്കും സൂപ്പർമാർക്കറ്റുകൾക്കുമുള്ള വില മന്ത്രാലയം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

സൂക്ക് ഷർക്ക് മത്സ്യ മാർക്കറ്റിൽ നടന്ന ലേലത്തിൽ ദിനംപ്രതി വലിയ ജനക്കൂട്ടം കണ്ടതിനെത്തുടർന്നാണ്  ഇന്നലെ തീരുമാനം പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ വർഷം ഉപയോക്താക്കൾക്കായി അപ്പോയിന്റ്‌മെന്റുകൾ സംഘടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ബാർകോഡ് സംവിധാനം ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെടുന്ന ഏത് സമയത്തും വീണ്ടും ഉപയോഗിക്കാൻ തയ്യാറാണെന്ന് വാണിജ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

Related News