കൊവിഡിനെതിരായ പോരാട്ടത്തിൽ കുവൈറ്റിനുളള ബംഗ്ലാദേശ് മെഡിക്കൽ ടീമിന്റെ പിന്തുണ തുടരുന്നു

  • 19/10/2020

കുവൈറ്റ് സിറ്റി;  കൊവിഡിനെതിരായ പോരാട്ടത്തിൽ  കുവൈറ്റിനുളള  ബം​ഗ്ലാദേശ് മെഡിക്കൽ ടീമിന്റെ പിന്തുണ തുടരുന്നു.  30 ഡോക്ടർമാരും 70 ഐസിയു അസിസ്റ്റന്റുമാരും അടങ്ങുന്ന ബംഗ്ലാദേശ് ആർമി ടീമാണ്  കുവൈറ്റിനെ പിന്തുണയ്ക്കുന്നത്.  ലോകമെമ്പാടും മാരകമായ പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോൾ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനൊപ്പം നിൽക്കാൻ ബംഗ്ലാദേശ് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഭാഗമായാണ് സംഘം 2020 ഏപ്രിൽ 11 ന് കുവൈത്തിലെറ്റിയത്. 

കഴിഞ്ഞ ആറുമാസമായി ബമ​ഗ്ലാദേശ് അടിയന്തിര മെഡിക്കൽ ടീം കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ സഹപ്രവർത്തകരുമായി രാജ്യമെമ്പാടുമുള്ള വിവിധ കോവിഡ് ആശുപത്രികൾ, ഫീൽഡ് ഫെസിലിറ്റികൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നു. കൊവിഡ് ആഗോള വൈറസ് വ്യാപനം നേരിട്ട പശ്ചാത്തലത്തിൽ   കുവൈറ്റ് ഗവൺമെന്റിന്റെ അഭ്യർത്ഥന വ്യാപാരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വൈദ്യസഹായം നൽകുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് ബം​ഗ്ലാദേശ്. 1971 ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിനുശേഷം ബംഗ്ലാദേശും കുവൈത്തും തമ്മിൽ പ്രത്യേക ഉഭയകക്ഷി ബന്ധമാണ് തുടർന്ന് പോരുന്നത് . 1990-91 ഗൾഫ് യുദ്ധത്തിൽ സഖ്യസേനയായി ബംഗ്ലാദേശ് സൈന്യത്തിന്റെ പങ്കാളിത്തത്തോടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയിരുന്നു.

Related News