കുവൈറ്റിലെ ഫ്രഞ്ച് അംബാസഡർക്ക് കോവിഡ് പോസിറ്റീവ്; സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയരാകാൻ നിർദ്ദേശം.

  • 11/02/2021


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഫ്രഞ്ച് അംബാസഡർ ആൻ ക്ലെയർ ലെജൻഡ്രയ്ക്കു പുതിയ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി കുവൈത്തിലെ ഫ്രഞ്ച് എംബസ്സി അറിയിച്ചു. അംബാസഡർ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതായും, കഴിഞ്ഞ ദിവസങ്ങളിൽ എംബസിയുമായും അംബാസ്സിഡറുമായും സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തണമെന്നും എംബസ്സി അറിയിച്ചു. ഫ്രഞ്ച് എംബസി ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും  അതിലെ എല്ലാ ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായനം എംബസ്സി വെളിപ്പെടുത്തി. 

Related News