വിദേശികള്‍ക്ക് തിരിച്ചടി: കുവൈത്തില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാരും ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി ചെയ്യണമെന്ന് ഡിജിസിഎ

  • 11/02/2021

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍  നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോള്‍  ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി  ചെയ്യണമെന്ന്  ഡിജിസിഎ വക്താവ് സാദ് അൽ ഒതൈബി  അറിയിച്ചു.വിസ റദ്ദാക്കി നാട്ടിലേക്ക് പോകുന്ന വിദേശികള്‍ക്ക് പുതിയ തീരുമാനം ബാധകമല്ല. 
 
ടുവേ ടിക്കറ്റാണെങ്കിലും വൺവേ ടിക്കറ്റാണെങ്കിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിസാ കാലാവധിയുള്ള  എല്ലാ യാത്രക്കാർക്കും പുതിയ നിര്‍ദ്ദേശം  ബാധകമാണ്. വിമാന യാത്രികര്‍ക്ക്  മടക്ക തീയതിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാണെന്നും  പിന്നീട് മടങ്ങിവരുന്ന തീയതിക്കനുസരിച്ച് യാത്രക്കാര്‍ക്ക്  ബുക്കിംഗ്  പരിഷ്കരിക്കാനാകുമെന്നും  സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് മൊസാഫർ ആപ്ലിക്കേഷന്‍ വഴി ഏഴ് ദിവസത്തേക്കുള്ള ഹോട്ടല്‍ ബുക്കിംഗിനുള്ള സൌകര്യങ്ങള്‍ ചെയ്യുന്നതിനിലുള്ള പരിശ്രമത്തിലാണെന്നും ഇത് സംബന്ധമായി രാജ്യത്തെ  ബന്ധപ്പെട്ട അധികാരികളുമായി കൂടിക്കാഴ്ചകൾ നടക്കുകയാണെന്നും സാദ് അൽ ഒതൈബി പറഞ്ഞു. 

കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ട്രാവൽ പ്ലാറ്റ് ഫോം വഴി നി​ർ​ബ​ന്ധി​ത  ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി രജിസ്റ്റര്‍  ചെയ്യണമെന്നും ഇതിന്‍റെ ഉത്തരവാദിത്തം അതാത് എയർലൈൻ കമ്പനികൾക്കായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ത്രീ ​സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​മാ​കാ​ൻ ഇപ്പോള്‍  അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്. ഫെ​ബ്രു​വ​രി 21 മു​ത​ലാണ്  കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന അ​നു​മ​തി​യു​ണ്ടാ​കുക. അതിനിടെ പ്രായമായ യാത്രക്കാര്‍ക്ക്  ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനില്‍ നിന്നും ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഇത് സംബന്ധമായി  തീരുമാനമായിട്ടില്ലെന്നും സാദ് അൽ ഒതൈബി അറിയിച്ചു. 

Related News