ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ; ഹോട്ടൽ ജീവനക്കാർക്ക് വാക്സിനേഷൻ നൽകും.

  • 11/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ എത്തിച്ചേരുന്നവർക്കുള്ള  ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ നിയുക്തമാക്കിയ അംഗീകൃത ഹോട്ടലുകളിലെ ജീവനക്കാർക്ക് കുത്തിവയ്പ് നൽകാൻ ബന്ധപ്പെട്ട ആരോഗ്യ അധികൃതർ അനുവദിച്ചതായി റിപ്പോർട്ട്.  ഹോട്ടൽ റിസപ്ഷൻ സ്റ്റാഫ്, റൂം സർവീസ്, ഹൌസ് കീപ്പിങ് എന്നീ ജോലിക്കാരെ   കോവിഡ് മുൻ നിരപ്രവർത്തകരായി അംഗീകരിച്ചതായി  ഹോട്ടൽ ഉടമകളുടെ യൂണിയൻ സെക്രട്ടറി ജനറൽ മുഹമ്മദ് നജിയ  അംഗീകരിച്ച ഹോട്ടൽ മാനേജ്മെന്റുകളെ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇതിനായി ജീവനക്കാരുടെ ലിസ്റ്റ് കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഹോട്ടൽ മാനേജ്മെന്റുകൾക്കയച്ചതായും എത്രയും പെട്ടന്ന് വാക്‌സിനേഷൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ത്രീ ​സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​മാ​കാ​ൻ  അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്. ഫെ​ബ്രു​വ​രി 21 മു​ത​ലാണ്  കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന അ​നു​മ​തി​യു​ണ്ടാ​കുക. അതേസമയം  വർധിച്ചുവരുന്ന കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ യാത്ര നിയന്ത്രണത്തിൽ സർക്കാർ കടുത്ത തീരുമാനങ്ങളെടുത്തേക്കാം എന്നും റിപ്പോർട്ടുകളുണ്ട്. 

കുവൈത്തില്‍  നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോള്‍  ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി  ചെയ്യണമെന്ന്  ഡിജിസിഎ നേരത്തെ  വ്യക്തമാക്കിയിരുന്നു. 
 







Related News