പ്രവാസികൾ വായ്പ എടുത്ത ആകെ തുക 4 ബില്യൺ ദിനാർ

  • 19/10/2020

കുവൈറ്റ് സിറ്റി;   കുവൈറ്റിൽ പ്രവാസികൾ വായ്പ എടുത്ത ആകെ  തുക    4 ബില്യൺ  ദിനാറെയെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 4 ബില്ല്യണിൽ 3.4 ബില്യണും ഭവന ആവശ്യങ്ങൾക്കായി  എടുത്ത വായ്പയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിൽ കുവൈത്തിൽ എടുത്ത വ്യക്തിഗത വായ്പകളുടെ ആകെ തുക 16.6 ബില്യൺ  ദിനാറായി. 
 രാജ്യത്തെ മൊത്തം ഉപഭോക്തൃ വായ്‌പയുടെ 40 ശതമാനവും പ്രവാസികളാണ് എടുത്തതെന്നും ബാക്കി 60 ശതമാനം സ്വദേശികൾ എടുത്തതാണെന്നും അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  

സ്വദേശികളാണ് പ്രവാസികളെക്കാൾ  ഭവനവായ്പ എടുത്തത്. ഏകദേശം 72 ശതമാനം സ്വദേശികൾ ഭവന വായ്പയ്ക്കായി കടമെടുത്തിട്ടുണ്ട്. 28 ശതമാനം  പ്രവാസികളാണ് ഭവന വായ്പ എടുത്തത്.   അതേസമയം, ആർക്കെല്ലാം വായ്പ നൽകണമെന്ന കാര്യത്തിൽ  ബാങ്കുകൾക്ക് കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
കൃത്യമായ ശമ്പളം ലഭിക്കുന്ന പശ്ചാത്തലത്തിൽ   സർക്കാർ ബാങ്കിലും വൻകിട കോർപ്പറേഷനുകളിലും പ്രവർത്തിക്കുന്ന സ്വദേശികളല്ലാത്തവർക്കാണ് വായ്പ നൽകാൻ ഭൂരിപക്ഷം ബാങ്കുകളും താൽപ്പര്യപ്പെടുന്നത്..

ഇതിനുപുറമെ, വായ്പ നൽകുന്ന നയങ്ങൾ ഓരെ ബാങ്കിനെ അടിസ്ഥാനമാക്കിയാണ്.  ചില ബാങ്കുകൾക്ക് അവർ പ്രവാസികൾക്ക് നൽകുന്ന വായ്പയുടെ മൊത്തം ശതമാനത്തിൽ ഒരു പരിധിയുണ്ട്, ചിലർ 20 ശതമാനം എന്ന നിരക്കും 10 ശതമാനം എന്ന നിലയിലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.  പല കാരണത്താൽ നിരവധി പ്രവാസികൾ കുവൈത്ത് വിടാൻ തുടങ്ങിയപ്പോൾ, ചില ബാങ്കുകൾ അടയ്ക്കാത്ത വായ്പയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും, അവരുടെ വായ്പകൾ എഴുതി തള്ളില്ലെന്നും, ചില വിദേശ കമ്പനികളുടെ സഹായത്തോടെ  ക്ലയന്റുകളെയും അവരുടെ സ്പോൺസർമാരെയും സ്വദേശത്ത് വിചാരണ ചെയ്യാൻ തുടങ്ങിയതായതായും റിപ്പോർട്ടുണ്ട്. 

Related News