ജുമു' അ ഖുതുബയിൽ ആരോഗ്യ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ വിശ്വാസികളോട്‌ ആഹ്വാനം ചെയ്യണമെന്ന് മത കാര്യ മന്ത്രാലയം.

  • 12/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  ജുമു' അ ഖുതുബയിൽ ആരോഗ്യ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ  പാലിക്കാൻ വിശ്വാസികളോട്‌ ആഹ്വാനം ചെയ്യണമെന്ന് മത കാര്യ മന്ത്രാലയം ഖതീബുമാരോട്‌ അഭ്യർത്ഥിച്ചു. വിശ്വസികൾ പള്ളികളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്   മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 

വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി കുവൈറ്റ് മന്ത്രാലയം വെള്ളിയാഴ്ച നമസ്കാരവും പ്രഭാഷണവും പരമാവധി 15 മിനിറ്റിനുള്ളിലാക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News