വിദേശത്ത് കുടുങ്ങിയ ആരോഗ്യ പ്രവർത്തകരുടെ തിരിച്ചുവരവ്; അന്തിമ പട്ടികയായി.

  • 12/02/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് തിരികെയെത്താനാകാതെ വിദേശത്ത്  കുടുങ്ങിക്കിടക്കുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകരെ തിരികെയെത്തിക്കുന്നതിനായി, ജീവനക്കാരുടെ അന്തിമ പട്ടിക കുവൈറ്റ് ആരോഗ്യമന്ത്രാലയം തയ്യാറാക്കിയതായി  റിപ്പോര്‍ട്ട്. 

വിദേശത്ത്  കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കാൻ ഓരോ ഹെൽത്ത് ഗവര്ണറേറ്റുകൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു,  സിവില്‍ ഐഡി നമ്പര്‍, ജോലിസ്ഥലം, പാസ്‌പോര്‍ട്ട് നമ്പര്‍, റെസിഡന്‍സ് പെര്‍മിറ്റിന്റെ കാലാവധി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. കോവിഡ്  വ്യാപനം തടയുന്നതിനായി സർക്കാർ വിദേശികൾക്ക് കുവൈത്തിലേക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു ഇതിൽനിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി ആണ് ആരോഗ്യ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.

Related News