രാത്രി എട്ടുമണിക്ക് ശേഷവും ലോൺഡ്രികൾക്ക് പ്രവർത്തനാനുമതി.

  • 12/02/2021


കുവൈറ്റ് സിറ്റി : ഉയർന്നുവരുന്ന കോവിഡ് വ്യാപനം നിയത്രിക്കാനായി കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച വ്യാപാര സ്ഥാപനങ്ങളുടെ സമയ നിയത്രണത്തിൽനിന്നും ലോൺഡ്രികൾക്ക് ( അലക്കുശാലകൾ ) ഇളവുകൾ പ്രഖ്യാപിച്ചു. 

ലോൺഡ്രികൾക്ക് രാത്രി എട്ടുമണിക്ക് ശേഷവും പ്രവർത്തിപ്പിക്കാം, എന്നാൽ കോസ്റ്റമേഴ്സിനെ പ്രവേശിപ്പിക്കാനോ ഡോറുകൾ തുറന്നിടാനോ അനുവദിക്കില്ല, സ്ഥാപനത്തിന്   വസ്ത്രങ്ങൾ തയ്യാറാക്കാനും അടുത്ത ദിവസം ഉടമസ്ഥർക്ക് എത്തിക്കാനും അവരുടെ ചുമതലകൾ നിർവഹിക്കാനും അനുവദിക്കുമെന്ന്  മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബുഫെ അനുവദിനീയമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.  

Related News