പ്രവാസികൾക്ക് വൻ തിരിച്ചടി; കുവൈത്തിലേക്ക് വരുന്നവരെ കാത്തിരിക്കുന്നത് ഭീമമായ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈൻ ബിൽ.

  • 12/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് വീണ്ടും തിരിച്ചടി. ഏഴ് ദിവസത്തെ  നിർബന്ധിത ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റൈൻ വാടകയുടെ വിവരങ്ങൾ കുവൈറ്റ് ഹോട്ടൽ ഹോണേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടു. ത്രീ ​സ്​​റ്റാ​ർ ഹോട്ടലുകാലുകൾക്ക് സിംഗിൾ റൂമിന് ഏഴു ദിവസത്തേക്ക് 120 ദിനാറും, ഡബിൾ റൂമിനു 180 ദിനാറും ആയിരിക്കും, കൂടാതെ 6 ദിനാർ വീതം ദിവസേന ഉച്ചക്കും  രാത്രിയിലേക്കുമുള്ള  ഭക്ഷണത്തിനും നൽകണം. ഫോ​ർ സ്​​റ്റാ​ർ ഹോട്ടലുകൾക്ക് സിംഗിൾ റൂമിന് ഏഴു ദിവസത്തേക്ക് 180  ദിനാറും, ഡബിൾ റൂമിനു 240  ദിനാറും ആയിരിക്കും, കൂടാതെ 8  ദിനാർ വീതം ഭക്ഷണത്തിനും നൽകണം. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സിംഗിൾ റൂമിന് ഏഴു ദിവസത്തേക്ക് 270   ദിനാറും, ഡബിൾ റൂമിനു 330   ദിനാറും ആയിരിക്കും, കൂടാതെ 10   ദിനാർ വീതം ദിവസേന ഉച്ചക്കും  രാത്രിയിലേക്കുമുള്ള ഭക്ഷണത്തിനും നൽകണമെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

അതിനിടെ കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാന യാത്രികര്‍ക്കും   മടക്ക തീയതിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാണെന്നും  പിന്നീട് മടങ്ങിവരുന്ന തീയതിക്കനുസരിച്ച് യാത്രക്കാര്‍ക്ക്  ബുക്കിംഗ്  പരിഷ്കരിക്കാനാകുമെന്നും  സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. അതോടൊപ്പം ഹോട്ടൽ ബുക്കിംഗ് ഏതെങ്കിലും കാരണവശാൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ തിരികെ ലഭിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

ത്രീ ​സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​മാ​കാ​ൻ ഇപ്പോള്‍  അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്. ഫെ​ബ്രു​വ​രി 21 മു​ത​ലാണ്  കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന അ​നു​മ​തി​യു​ണ്ടാ​കുക.

പുതിയ തീരുമാനത്തോടെ ഇന്ത്യക്കാർ അടക്കമുള്ള നിരവധി പ്രവാസികൾ വലിയ  പ്രയാസത്തിലാകും. യാത്ര വിലക്ക് ഇല്ലാത്ത രാജ്യങ്ങൾ ഇടത്താവളമാക്കി 14  ദിവസം ആ രാജ്യങ്ങളിൽ താമസിച്ചതിന് ശേഷമാണ് യാത്രക്കാർ കുവൈത്തിലെത്തുന്നത്.  തുടർന്ന് ഇത്രയും വലിയ തുക കൊടുത്തു ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റൈനിൽ പോകുന്നത് കടുത്ത സാമ്പത്തിക പ്രയാസത്തിലേക്കായിരിക്കും ഇവരെ തള്ളിയിടുക. ഒന്നും രണ്ടും മാസമായി  കുവൈത്തിലേക്ക് മടങ്ങി വരുവാൻ  സാധിക്കാതെ ഭക്ഷണവും താമസവുമില്ലാതെ ദുബൈയിലും മറ്റു രാജ്യങ്ങളിലും  കഴിയുന്ന പ്രവാസികളെയാണ്  പുതിയ തീരുമാനം കൂടുതൽ ബാധിക്കുക. സുമനസ്സുകളുടെ കാരുണ്യത്താൽ കഴിയുന്ന ഇവരിൽ പലർക്കും സാമ്പത്തിക ബാധ്യത വഹിക്കാൻ സാധിക്കാതെ  നാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്

Related News