UAE , തുർക്കി, ബഹ്‌റൈൻ,ഖത്തർ എന്നീ രാജ്യങ്ങളെക്കൂടി യാത്രവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കും, പ്രവാസികളുടെ തിരിച്ചു വരവ് പ്രതിസന്ധിയിലേക്ക്.

  • 12/02/2021

കുവൈറ്റ് സിറ്റി : UAE , തുർക്കി, ബഹ്‌റൈൻ ഖത്തർ എന്നീ രാജ്യങ്ങളെക്കൂടി  യാത്രവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ഈ രാജ്യങ്ങളിലെ ഉയർന്ന കോവിഡ് വ്യാപനമാണ് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ കൂടെ ഈ രാജ്യങ്ങളെക്കൂടെ  ഉൾപ്പെടുത്താൻ ആലോചിക്കുന്നതെന്നു റിപ്പോർട്ട്.   ഫെബ്രുവരി 21 വരെ ഏർപ്പെടുത്തിയ വിദേശികളുടെ പ്രവേശന വിലക്ക്‌ പിൻ വലിക്കുമെന്നും എന്നാൽ 35 രാജ്യങ്ങളിൽ  നിന്നുള്ള യാത്രക്കാർക്ക്‌ ഏർപ്പെടുത്തിയ  നേരിട്ടുള്ള  പ്രവേശന നിരോധനം  തുടരുകയും ചെയ്യും. അടുത്ത മന്ത്രി സഭാ യോഗത്തിന്റെ പരിഗണനക്കായാണു ഇത്തരമൊരു നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്‌. തീരുമാനം പ്രാബല്യത്തിൽ വരുകയാണെങ്കിൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരുന്നത് വലിയ പ്രതിസന്ധിയാകും. 

Related News