അറുപതോളം വ്യാജ PCR സർട്ടിഫിക്കറ്റുകൾ; ഇന്ത്യൻ ലാബ്‌ടെക്‌നിഷ്യനെ അറസ്റ്റ് ചെയ്തു.

  • 12/02/2021

കുവൈറ്റ് സിറ്റി :   അറുപതോളം വ്യാജ PCR സർട്ടിഫിക്കറ്റുകൾ നൽകിയ ഇന്ത്യൻ ലാബ്‌ടെക്‌നിഷ്യനെ അറസ്റ്റ് ചെയ്തു. 30 ദിനാർ വീതം ഈടാക്കി വ്യാജ PCR സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്ന ഇ ന്ത്യക്കാരനായ ലാബ്‌ടെക്‌നിഷ്യനെ ഇന്നലെ വൈകുന്നേരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. 51 വയസുള്ള പ്രതി തന്റെ കുറ്റം സമ്മതിക്കുകയും താൻ 60 ഓളം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായും കുറ്റസമ്മതം രേഖപ്പെടുത്തുകയും, പ്രതിയെ  പബ്ലിക് പ്രോസിക്യൂഷനിലേക്ക്  റഫർ ചെയ്യുകയും ചെയ്തു. 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ പലരും രാജ്യത്തിന് പുറത്തുള്ളവരാണെന്നും, അവർ കുവൈത്തിലെത്തിയാൽ ഉടൻ അറസ്റ്റു ചെയ്യുമെന്നും, കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നേടിയവരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

പലർക്കും  ടെസ്റ്റുകൾ നടത്താതെ 30 ദിനാറിനാണ് സ്ഥാപനം PCR സർട്ടിഫിക്കറ്റുകൾ  വിൽപ്പന നടത്തിയിരുന്നത്, അതിൽ 6 ദിനാർ  ലാബ് ടെക്‌നീഷ്യന് ലഭിച്ചിരുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെയും   ടെക്‌നീഷ്യൻറെയും  ലൈസൻസ് റദ്ദാക്കി. 

ടെസ്റ്റ് നടത്തിയവരിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്നും പ്രതി വെളിപ്പെടുത്തി. അഞ്ചു ദിവസത്തെ നീരിക്ഷണത്തിനൊടുവിലാണ് അഹ്മദി അന്യോഷണ ഉദോഗസ്ഥർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരായി പ്രവർത്തിച്ചവരുടെയും, ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്  പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. 

Related News