കുവൈത്തിൽ കോവിഡ് രോഗികളുടെ വർദ്ധനവ് തുടരുന്നു, 1021 പേർക്കുകൂടി കോവിഡ്

  • 12/02/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1021  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം176052 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 642   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 7  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 11240 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  10523  പേർ  ചികിത്സയിലും, 122  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News