കുവൈറ്റ് എയർ പോർട്ട് വഴിയുള്ള എല്ലാ യാത്രാക്കാർക്കും ഹോട്ടൽ ബുക്കിംഗ് നിർബന്ധം; DGCA.

  • 13/02/2021

കുവൈറ്റ് സിറ്റി : ഫെബ്രുവരി 21 മുതൽ കുവൈത്തിൽ നിന്ന് പുറപ്പെടുന്നവരും, കുവൈത്തിലേക്ക് വരുന്നവരുമായ  എല്ലാ വിമാന യാത്രക്കാരും, സ്വദേശികളും വിദേശികളും  വൺവേ അല്ലെങ്കിൽ റിട്ടേൺ ടിക്കറ്റ്  ആണെങ്കിലും ഏഴ് ദിവസത്തെ  നിർബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണൽ  ക്വാറന്റൈൻ ഹോട്ടൽ ബുക്കിംഗ്  "കുവൈറ്റ് മൊസാഫർ" ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി‌ജി‌സി‌എ) ഉത്തരവിട്ടു. 

യാത്രക്കാർക്ക് റിട്ടേൺ തീയതിയിൽ മാറ്റമുണ്ടെങ്കിലും ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണ്. റിട്ടേൺ തീയതിക്കനുസരിച്ച് ഹോട്ടൽ ബുക്കിങ്ങിൽ  പിന്നീട് വേണ്ട മാറ്റം വരുത്താം,  സ്ഥിരതാമസത്തിനായി  കുവൈറ്റ് വിട്ടു പോകുന്ന വിദേശികൾക്ക് ഹോട്ടൽ ബുക്കിങ്ങിന്റെ ആവശ്യമില്ലെന്നും DGCA വ്യക്തമാക്കി. 

ഇന്‍സ്റ്റിറ്റ്യൂഷണൽ  ക്വാറന്റൈന്  ഹോട്ടൽ ഓൺലൈനിൽ തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത് തുക അടക്കാതെ   ഒരു പൗരനും പ്രവാസിക്കും രാജ്യത്ത് നിന്ന് പുറപ്പെടാൻ കഴിയില്ലെന്ന് ഡിജിസിഎ വക്താവ് സാദ് അൽ-ഒതൈബി പറഞ്ഞു. കൂടാതെ അടച്ച പണം ഒരിക്കിലും തിരിച്ചു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 അതോടൊപ്പം  ഏഴ് ദിവസത്തെ  നിർബന്ധിത ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റൈൻ വാടകയുടെ വിവരങ്ങൾ കുവൈറ്റ് ഹോട്ടൽ ഹോണേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടു. ത്രീ ​സ്​​റ്റാ​ർ ഹോട്ടലുകാലുകൾക്ക് സിംഗിൾ റൂമിന് ഏഴു ദിവസത്തേക്ക് 120 ദിനാറും, ഡബിൾ റൂമിനു 180 ദിനാറും ആയിരിക്കും, കൂടാതെ 6 ദിനാർ വീതം ദിവസേന ഉച്ചക്കും  രാത്രിയിലേക്കുമുള്ള  ഭക്ഷണത്തിനും നൽകണം. ഫോ​ർ സ്​​റ്റാ​ർ ഹോട്ടലുകൾക്ക് സിംഗിൾ റൂമിന് ഏഴു ദിവസത്തേക്ക് 180  ദിനാറും, ഡബിൾ റൂമിനു 240  ദിനാറും ആയിരിക്കും, കൂടാതെ 8  ദിനാർ വീതം ഭക്ഷണത്തിനും നൽകണം. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സിംഗിൾ റൂമിന് ഏഴു ദിവസത്തേക്ക് 270   ദിനാറും, ഡബിൾ റൂമിനു 330   ദിനാറും ആയിരിക്കും, കൂടാതെ 10   ദിനാർ വീതം ദിവസേന ഉച്ചക്കും  രാത്രിയിലേക്കുമുള്ള ഭക്ഷണത്തിനും നൽകണം. 

Related News