കുവൈത്തിൽ 356 കുപ്പി വിദേശമദ്യവുമായി പ്രവാസി പിടിയിൽ.

  • 13/02/2021


കുവൈറ്റ് സിറ്റി : ഹവല്ലി ഗവര്ണറേറ്റിലെ സുരക്ഷാ ഉദോഗസ്ഥർ പട്രോളിംഗിനിടെ ഇറക്കുമതിചെയ്ത  356 കുപ്പി വിദേശമദ്യം പിടികൂടി. ഹവല്ലിയിൽ മൂന്ന് പേര് ചേർന്ന് വാഹനത്തിൽ ലോഡ് കയറ്റുന്നത് ശ്രദ്ധയിൽപെട്ട പോലീസ് പരിശോധനക്കായി എത്തിയപ്പോഴേക്കും രണ്ടുപേർ ഓടി രക്ഷപ്പെടുകയും  താമസ രേഖകളില്ലാത്ത ഒരു വിദേശിയെ പിടികൂടുകയും ചെയ്തു. വാഹനത്തിൽനിന്ന് 356 കുപ്പി വിദേശമദ്യവും പിടികൂടി, പ്രതിയെ നാർക്കോട്ടിക്സിന്റെ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തു. 

Related News