കുവൈറ്റ് യാത്രക്കാർ ; വാക്സിൻ സ്വീകരിച്ചാലും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പാലിക്കണം.

  • 14/02/2021

കുവൈറ്റ് സിറ്റി :  കോവിഡ് വാക്സിനുകൾ സ്വീകരിച്ചതിനു ശേഷം രാജ്യത്തിന്  പുറത്തു യാത്ര ചെയ്യുന്നവർ തിരികെയെത്തിയാൽ വീണ്ടും  ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു . വിദേശത്തുനിന്നും വരുന്നവര്ക്കും ഇത് ബാധകമായിരിക്കും.   വകഭേദം  സംഭവിച്ച വവൈറസിന്റെ  ഭീഷണിയുള്ളതിനാൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പ്രകാരമാണ് ഈ തീരുമാനം. വാക്സിനേഷന് ആവശ്യക്കാർ കൂടുതലുള്ളതിനാൽ  ഉയർന്ന നിരക്കിൽ വാക്സിനേഷൻ നൽകിയ ശേഷം ഈ തീരുമാനത്തിന് മാറ്റമുണ്ടാകാമെന്ന് അധികൃതർ പറയുന്നു . സ്വദേശികളിൽ  60 ശതമാനം പേർക്കെങ്കിലും വാക്സിനേഷൻ നൽകിയ ശേഷം മാത്രമേ വിദേശികൾക്കുള്ള കുത്തിവെപ്പ്‌ ആരംഭിക്കുകയുള്ളൂ എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

രാജ്യത്തെ   പകർച്ചവ്യാധിയുടെ വ്യാപനം വിലയിരുത്തി  രാജ്യത്തിന് അകത്തും പുറത്തുമുള്ള   വൈറസിന്റെ സൂചകങ്ങൾ നിരീക്ഷിച്ചതിന് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് കമ്മിറ്റി അറിയിച്ചു .റംസാൻ പൊതു അവധിയ്ക്ക് മുൻപായി തന്നെ കൂടുതൽ ആളുകളിൽ വാക്സിൻ എത്തിക്കുന്നതും  ഭാഗിക കർഫ്യു പ്രഖ്യാപിക്കുന്നതും   ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള  വിലയിരുത്തലുകളും റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു  .

Related News