കുവൈത്തിൽ മാർച്ച് മാസത്തോടെ 400,000 ആസ്‌ട്രാ സിനിക കോവിഡ് വാക്‌സിൻ എത്തിച്ചേരും.

  • 14/02/2021

കുവൈറ്റ് സിറ്റി :  മാർച്ചിൽ കുവൈറ്റിൽ എത്തുന്നത് 400,000 ആസ്‌ട്രാ സിനിക ഡോസുകളെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ  വെളിപ്പെടുത്തൽ .രണ്ടാമത്തെ തവണ എത്തുന്ന  വാക്സിൻ കുവൈറ്റ് വാക്സിനേഷൻ സെന്ററിലെ മിഷ്രെഫ് ഏരിയയിലെ  5, 6 ഹാളുകളിലും,  ആളുകൾക്ക് കുത്തിവയ്പ് നൽകുന്ന പൊതു ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഉൾപ്പെടെ 15- ഓളം  ഇടങ്ങളിൽ  വിതരണം ചെയ്യുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് ആദ്യമായി വാക്സിൻ എത്തിയത്. അന്ന് 200,000 ഡോസുകൾ എത്തിയിരുന്നു .കുവൈറ്റ് മന്ത്രാലയം ഡിസംബർ 27 ന് ആദ്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കിയത്  മുതൽ വൈറസിനെതിരായ വാക്സിനേഷൻ പ്രചാരണങ്ങൾക്ക്  വേഗത വർധിച്ചിരുന്നു . വാക്സിനേഷൻ സ്വീകരിക്കുന്ന ആളുകളുടെ എണ്ണവും  അടുത്ത കാലത്തായി ഗണ്യമായി വർദ്ധിച്ചു.

Related News