55,000 ത്തോളം പേർക്ക് കൊറോണ വാക്സിനേഷൻ നല്‍കിയതായി ആരോഗ്യ വകുപ്പ്

  • 14/02/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍  കൊറോണ വൈറസിനെതിരെ  55,000 ഗുണഭോക്താക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫൈസർ, അസ്ട്രാസെനെക്ക വാക്സിനുകളാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്നത്.  കോവിഡ് വാക്‌സിന്‍ കാമ്ബെയ്ന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദായിരുന്നു ഉല്‍ഘാടനം ചെയ്തത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 

വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍  വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വാക്സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജിതമാക്കുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വാക്സിനേഷന്റെ വേഗത വര്‍ദ്ധിക്കുമെന്നും കിടപ്പിലായ രോഗികള്‍ക്കായി  മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 

Related News