കുവൈത്തിൽ ഭാഗിക കർഫ്യു ചർച്ച ഈ ആഴ്ചയില്ല; വിദേശികളെ കർഫ്യുവിൽനിന്നും ഒഴിവാക്കും.

  • 14/02/2021

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ   വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനത്തെത്തുടർന്നു ഭാഗിക കർഫ്യു ഏർപ്പെടുത്തടാനുള്ള ആരോഗ്യ സമിതിയുടെ നിർദ്ദേശം ഈ ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ പരിഗണിക്കില്ലെന്നും, തീരുമാനം അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഉൾപ്പെടുത്തുമെന്നും  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കർഫ്യൂ ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തിൽ ചില പ്രത്യേക ഏരിയകളിൽ  മാത്രമായി പരിമിതിപ്പെടുത്തുമെന്നും ഇതിൽ വിദേശികൾ  താമസിക്കുന്ന ഏരിയകൾ  ഉൾപ്പെടുത്തില്ലെന്നും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. 

കുവൈത്തിൽ നിലവിലെ കോവിഡ്  രോഗികളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് 60 ശതമാനത്തിൽപരം രോഗികൾ സ്വദേശികളാണെന്നാണ്. നിലവിൽ കൊറോണ ബാധിതരും, മരണമടയുന്നവരും, തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരും  സ്വദേശികളാണു ഭൂരിഭാഗവും. ഇക്കാരണത്താലാണു വിദേശി താമസ കേന്ദ്രങ്ങളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്. 

Related News