ഫെബ്രുവരി 21 മുതൽ 'കുവൈറ്റ് മൊസാഫർ' ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് കുവൈത്തിലേക്ക് പ്രവേശനമില്ല.

  • 14/02/2021


കുവൈറ്റ് സിറ്റി : "കുവൈറ്റ് മൊസാഫർ" ആപ്പിൽ രജിസ്റ്റർ ചെയ്യാതെ  യാത്രക്കാരെ കുവൈത്തിലേക്ക് യാത്ര ചെയ്യാൻ  അനുവദിക്കരുതെന്ന് എയർലൈൻസിന് നിർദേശം നൽകിയിതായി DGCA. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികളും  രാജ്യത്ത് എത്തുന്ന എല്ലാവരുടെയും പിസിആർ പരിശോധനാ ചെലവ് വഹിക്കേണ്ടിവരുമെന്നും  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

കുവൈത്തിലേക്ക് വരുന്ന എല്ലാ വിമാന യാത്രക്കാരും  ഏഴ് ദിവസത്തെ  നിർബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണൽ  ക്വാറന്റൈൻ ഹോട്ടൽ ബുക്കിംഗ്  "കുവൈറ്റ് മൊസാഫർ" ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്തിട്ടുണ്ടെന്ന് യാത്രക്ക് മുൻപ് എയർ ലൈൻസ് ഉറപ്പുവരുത്തണമെന്നും,  സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾ  പാലിച്ചില്ലെങ്കിൽ  നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും DGCA വ്യക്തമാക്കി.  

അതോടൊപ്പം കുവൈറ്റ് എയർ പോർട്ടിൽ വരുന്ന  എല്ലാ യാത്രക്കാർക്കും PCR  പരിശോധനകൾക്കായി  വിമാനത്താവളത്തിലെ സ്വകാര്യ ലബോറട്ടറി സൈറ്റുകൾ തയ്യാറായതായി ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ അറിയിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് സാദ് അൽ ഒതൈബി പറഞ്ഞു.

 ഇന്‍സ്റ്റിറ്റ്യൂഷണൽ  ക്വാറന്റൈൻ ഹോട്ടലുകൾ പൂർണമായും യാത്രക്കാർക്ക് വേണ്ടിയായിരിക്കുമെന്നും,  ക്വാറന്റഡ് ചെയ്യുന്നവരുടെ ആരോഗ്യ ആവശ്യകതകൾ ബന്ധപ്പെട്ട ഹോട്ടലുകളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related News