ജനറൽ ഹോസ്പിറ്റലുകളിൽ ഇനി അടിയന്തിര ശസ്ത്രക്രിയകൾ മാത്രം.

  • 14/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ  ഉയർന്ന് വരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത്  ജനറൽ ഹോസ്പിറ്റലുകളിൽ ഇനി അടിയന്തിരമല്ലാത്തതോ, അത്യാവശ്യമല്ലാത്തതോ ആയ ശസ്ത്രക്രിയകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടത്തില്ലെന്ന് ആരോഗ്യവകുപ്പ് ഉപമന്ത്രി ഡോ. മുസ്തഫ റെഡ സർക്കുലർ പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

പൊതു ആശുപത്രികളിലെ “കോവിഡ് 19” രോഗികൾക്ക് കൂടുതൽ കിടക്കകളും വാർഡുകളും നൽകാനാണ് സർക്കുലർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായും, ചില ആശുപത്രികൾ അടുത്തിടെ വൈറസ് ബാധിച്ചവർക്കായി വാർഡുകൾ വീണ്ടും തുറന്നിട്ടുണ്ടെന്നും,  ആരോഗ്യ സംവിധാനത്തെയും അതിന്റെ ജീവനക്കാരെയും അമിതഭാരം ചുമത്താൻ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും  ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News