രജിസ്റ്റർ ചെയ്തതും നിരക്ക് രേഖപ്പെടുത്തിയതുമായ മരുന്നുകൾ മാത്രം വിൽക്കാം; പുതിയ തീരുമാനവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 15/02/2021

കുവൈറ്റ്സിറ്റി: ഏറ്റവും പുതിയ ഗൾഫ്, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി രജിസ്റ്റർ ചെയ്യുകയും വില രേഖപ്പെടുത്തുകയും ചെയ്ത മരുന്നുകളുടെ മാത്രം വിൽപന അനുവദിക്കുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ് തീരുമാനിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ ഡ്രഗ് & ഫുഡ് കൺട്രോൾ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു.

രജിസ്റ്റർ ചെയ്യാത്തതും, കുവൈറ്റ് ദിനാറിൽ വ്യക്തമായി വില രേഖപ്പെടുത്താത്തതുമായ മരുന്നുകളുടെ വിൽപന പുതിയ തീരുമാനത്തിലൂടെ നിയന്ത്രിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രജിസ്റ്റർ ചെയ്യാത്തതും, നിരക്ക് രേഖപ്പെടുത്താത്തതുമായ മരുന്നുകൾ കൈകാര്യം ചെയ്യാൻ സ്വകാര്യ ക്ലിനിക്കുകൾക്കോ ആശുപത്രികൾക്കോ അവകാശമുണ്ടായിരിക്കില്ല.

Related News