ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാനിയൻ ഹാക്കർമാർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ സൈബർ സുരക്ഷാ കമ്പനി.

  • 15/02/2021

കുവൈറ്റ് സിറ്റി :  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയായ അനോമലി  .അവർ നടത്തിയ ഗവേഷണങ്ങളിൽ ഇറാനിയൻ ഹാക്കർമാർ കുവൈറ്റ്, യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെ  ലക്ഷ്യമിടുന്നതായി കണ്ടെത്തി .ഇരു രാജ്യങ്ങളുടെയും  സർക്കാർ വെബ്‌സൈറ്റുകളെ സൈബർ ചാരവൃത്തിക്കായി  ഉപയോഗിക്കാൻ ആണ്  നീക്കം .ഹാക്കർ ന്യൂസിന്റെ വെബ്‌സൈറ്റിലൂടെ അനോമലി  ഗവേഷകർ പുറത്തുവിട്ട ഈ വാർത്തയിൽ പ്രസ്തുത കടന്നുകയറ്റത്തിന്റെ തലച്ചോറായി വിശേഷിപ്പിക്കുന്നത് മെർക്കുറി എന്നും മഡി വാട്ടർ എന്നും അറിയപ്പെടുന്ന സ്റ്റാറ്റിക് കിറ്റൺ  ആണെന്ന് പറയുന്നു .2017 ഇൽ ആരംഭിച്ച  സ്റ്റാറ്റിക് കിറ്റൺ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ലക്‌ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നതെന്നും മുൻപും നിരവധി സൈബർ ആക്രമണങ്ങൾ   ഇവരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News