കഴിഞ്ഞവർഷം വരെ പ്രവാസികൾ കടമെടുത്തത് 207 മില്യൺ ദിനാർ; സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്.

  • 15/02/2021

കുവൈറ്റ് സിറ്റി : ഡിസംബർ 2020 വരെയുള്ള കണക്കുകൾ പ്രകാരം പ്രവാസികൾ കടമെടുത്തിരിക്കുന്നത് 207 ദശലക്ഷം ദിനാറിന്റെ ഉപഭോക്തൃ വായ്പകളാണെന്ന് റിപ്പോർട്ടുകൾ . സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കുകൾ   അനുസരിച്ച്, പൗരന്മാർക്ക് നൽകുന്ന ഉപഭോക്തൃ വായ്പകൾ കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് നൽകുന്ന ഉപഭോക്തൃ വായ്പയുടെ 7 ഇരട്ടിയാണ്  . വസ്തുവകകൾ വാങ്ങുന്നതിനും വിദ്യാഭ്യാസ  ചിലവുകൾക്കും മറ്റു ചികിത്സാ ചിലവുകൾക്കുമായി സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന ഇടത്തരം വ്യക്തിഗത വായ്‌പകളാണ് ഉപഭോക്തൃ വായ്പകൾ . വായ്‌പയെടുത്ത സമയം മുതൽ അഞ്ചു വർഷത്തിനുള്ളിൽ തവണകളായാണ് ഇത്തരം വായ്‌പകൾ അടച്ചു തീർക്കേണ്ടത്

Related News