കുവൈത്തിൽ ഒരുലക്ഷത്തിലധികംപേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം.

  • 15/02/2021

കുവൈറ്റ് : കുവൈത്തിൽ ഒരുലക്ഷത്തിലധികംപേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം, പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ കൊറോണ വൈറസിനെതിരായ വാക്സിനേഷൻ നിരക്ക് ഗണ്യമായി വർദ്ധിച്ചു. ഒരു ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ വൈറസ് വാക്സിൻ ലഭിച്ചതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

ഓക്സ്ഫോർഡ് വാക്സിനിലെ രണ്ട് ഡോസുകൾ തമ്മിലുള്ള സമയ ഇടവേള 12 ആഴ്ചയായി നീട്ടി, പുതിയ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം ,  നിരവധി മന്ത്രാലയങ്ങൾ, ഏജൻസികൾ, വിവിധ വകുപ്പുകൾ എന്നിവയിൽ നടത്തിയ വാക്സിനേഷൻ പ്രചാരണ പരിപാടികൾ എന്നിവയാണ്  വാക്സിനേഷന്റെ വേഗതയിലുണ്ടായ വർധനവിന്  പ്രധാന കാരണങ്ങളെന്നു  മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത് . 

Related News