പണം കൊടുത്ത് കുവൈറ്റ് പൗരത്വം നേടിയ സിറിയക്കാരൻ അറസ്റ്റിലായി.

  • 15/02/2021

കുവൈറ്റ് : കുവൈത്തിൽ  വ്യാജ പൗരത്വം നേടിയ സിറിയൻ സ്വദേശിയെ  ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ആൻഡ് പാസ്‌പോർട്ട്സ് കണ്ടെത്തി.  പണം നൽകി 1986ൽ  താൻ കുവൈറ്റ് പൗരത്വം നേടിയതായി  കുറ്റസമ്മതം രേഖപ്പെടുത്തിയ  ഇദ്ദേഹത്തെ  പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായി പ്രാദേശിക  പത്രം റിപ്പോർട്ട് ചെയ്തു. 

പ്രാഥമിക അന്വേഷണത്തിനിടെ, തട്ടിപ്പിലൂടെ തനിക്ക് കുവൈറ്റ് പൗരത്വം ലഭിച്ചതായും അതിന്റെ ആനുകൂല്യങ്ങൾ നേടിയതായും പ്രതി സമ്മതിച്ചു. കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം ഖത്തറിൽ ഒളിവിലായിരുന്നു, കുവൈത്തിലേക്ക് മടങ്ങിയെത്തിയ ഇയാൾക്കെതിരായ അന്വേഷണം നടത്തി, തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.  

Related News