ഖബർസ്ഥാൻ സന്ദർശന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമെന്ന് കുവൈത്ത്‌ മുനിസിപ്പാലിറ്റി

  • 15/02/2021


കുവൈത്ത്‌ സിറ്റി : രാജ്യത്തെ ഖബർസ്ഥാൻ സന്ദർശന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമായി പരിമിതപ്പെടുത്തിയതായി കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി അറിയിച്ചു. കോവിഡ് പാശ്ചാത്തലത്തിൽ സന്ദർശകർക്ക് പരമാവധി 30 മിനുറ്റ് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.  

ശവസംസ്കാര ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചായിരിക്കും മയ്യിത്തുകൾ മറവ് ചെയ്യുകയെന്നും സാഹചര്യങ്ങൾ അനുസരിച്ചു ഏത് സമയത്തും മറമാടാൻ ഉദ്യോഗസ്ഥന് അനുമതി നൽകാമെന്നും ഫൈസൽ അൽ അവാദി പറഞ്ഞു. മയ്യിത്ത് കുളിപ്പിക്കുവാനായി പരമാവധി മൂന്ന് പേർക്കും സംസ്കാര ചടങ്ങുകൾക്കായി അടുത്ത ബന്ധുക്കളായ ഇരുപത് പേർക്കും പങ്കെടുക്കാമെന്ന്  അദ്ദേഹം വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം പുറത്തറിക്കിയ കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും  ഫൈസൽ അൽ അവാദി ആവശ്യപ്പെട്ടു.

Related News