ഗാർഹിക തൊഴിലാളികൾ സ്പോൺസറുടെ വീട്ടിൽ ശ്വാസം മുട്ടി മരിച്ചു.

  • 15/02/2021


കുവൈറ്റ് : സബ അൽ നാസർ പ്രദേശത്തെ  സ്വദേശി വീട്ടിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസ് സ്വദേശിനിയെയും ശ്രീലങ്കൻ സ്വദേശിനിയെയും റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ജോലിക്കാർ ഫോൺ എടുക്കാത്തതിനെത്തുടർന്ന്  സ്പോൺസർ ഇവരുടെ റൂം ബലമായി തുറന്നു നോക്കിയപ്പോളാണ് രണ്ടുപേരും മരിച്ചുകിടക്കുന്നതായി കണ്ടത്, തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനയിൽ തണുപ്പകറ്റാനായി അടച്ചിട്ട റൂമിൽ കത്തിച്ച ചാർക്കോളിൽനിന്നുള്ള പുക ശ്വസിച്ചതുമൂലമാണ്  മരണമെന്ന്  പ്രാഥമിക നിഗമനം.  തുടരന്യോഷണത്തിനായി  കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 

Related News